photo

പാലോട് : യുവാവ് സ്വന്തം വീട്ടിൽവച്ച് വൈദ്യുതാഘാതമേറ്റ് മരിച്ചു. പറണ്ടോട് വിനോബ കളിയിൽ വീട്ടിൽ സത്യൻ -ശകുന്തള എന്നിവരുടെ മകൻ സന്ദീപ് (24) ആണ് മരിച്ചത്. വീട്ടിൽ ഇലക്ട്രിക്ക് ജോലി ചെയ്യുന്നതിനിടയിൽ ആണ് സന്ദീപിന് ഷോക്കേറ്റത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല . ബഹളം കേട്ട് എത്തിയ അയൽവാസികൾ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം വീട്ടു വളപ്പിൽ നടക്കും. സിമിയ സത്യൻ സഹോദരി.