നെടുമങ്ങാട് :കോൺഗ്രസ് ഓഫീസുകൾ അടിച്ച് തകർത്തവർക്കെതിരെ കേസ് എടുക്കണമെന്നും വെഞ്ഞാറമൂട് ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കരകുളം പഞ്ചായത്തിലെ മുക്കോല, കിഴക്കേല,ചെക്കക്കോണം,അയഞ്ഞക്കാട് വാർഡുകളിൽ സത്യാഗ്രഹം നടന്നു. മുല്ലശേരി ജംഗ്ഷനിൽ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു ഉദ്ഘാടനം ചെയ്തു.അഡ്വ.എൻ.ബാജി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.സുകുമാരൻ നായർ,എസ്.രാജേന്ദ്രൻ നായർ,കരകുളം അശ്വിൻ,ശ്രീകണ്ഠൻ നായർ,ശിവപ്രസാദ്,രാജേഷ്, അനിൽകുമാർ,സുകുമാരനാശാരി,വേണുഗോപാലൻ നായർ,വസന്ത,രാജേഷ് കുമാർ,അനിക്കുട്ടൻ, ചന്ദ്രനാശാരി തുടങ്ങിയവർ നേതത്വം നൽകി.അയണിക്കാട്, ചെക്കക്കോണം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെൽട്രോൺ ജംഗ്ഷനിൽ സത്യാഗ്രഹം നടത്തി.കെ.റഹീം ഉദ്ഘാടനം ചെയ്തു.എൻ.വിജയരാജ്,വിനോദ് ഗോശാലക്കുന്ന്,ശശികല ഹേമലതകുമാരി,അഭിലാഷ്, ബാഹുലേയൻ നായർ,മോഹനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.കിഴക്കേല വാർഡ് കമ്മിറ്റി കായ്പ്പാടി ജംഗ്ഷനിൽ സത്യാഗ്രഹം നടത്തി.അഡ്വ.എൻ.ബാജി ഉദ്ഘാടനം ചെയ്തു. കായ്പ്പാടി അമീനുദ്ദീൻ,നൗഷാദ് കായ്പ്പാടി, താഹിറാ ബീവി,ഫസീല കായ്പ്പാടി,സജിർ തുടങ്ങിയവർ പങ്കെടുത്തു.