നെടുമങ്ങാട് :വെഞ്ഞാറമൂട് ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ ആനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനാട്, പുത്തൻപാലം,ചുള്ളിമാനൂർ, വഞ്ചുവം എന്നിവിടങ്ങളിൽ ധർണ നടത്തി.കെ.പി.സി.സി നിർവാഹക സമിതിയംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.പുത്തൻപാലത്ത് വാമനപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഹുമയൂൺ കബീർ, ചുള്ളിമാനൂരിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അഡ്വ.മുജീബ്, വഞ്ചുവം ജംഗ്ഷനിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ് ബാജിലാൽ എന്നിവർ ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.ജെ മഞ്ജു, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം.എൻ ഗിരി, മുരളീധരൻ നായർ, അക്ബർ ഷാൻ, ഉഷ കുമാരി, വഞ്ചുവം അമീർ, വേലപ്പൻനായർ, പാണയം സലാം, മജീദ്, പുത്തൻപാലം ഷഹീദ്, ദാമോദരൻ നായർ, കല്ലടക്കുന്ന് ബാബു തുടങ്ങിയവർ പങ്കെടുത്തു. ആട്ടുകാൽ ജംഗ്ഷനിൽ കെ.പി.സി.സി നിർവാഹക സമിതിയംഗം ആനാട് ജയൻ ഉദ്‌ഘാടനം ചെയ്തു,മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ആട്ടുകാൽ ഉദയൻ,പി.സോമശേഖരൻ നായർ,ബി.കെ സോമശേഖരൻ നായർ,മൊട്ടക്കാവ് രാജൻ,പി.കെ രാജേന്ദ്രൻ,കരിക്കുഴി നൗഷാദ്,സജയൻ,ഫെലിക്സ്‌,ശോഭ തുടങ്ങിയവർ പങ്കെടുത്തു.