കോവളം:എസ്.എൻ.ഡി.പി യോഗം കോവളം യൂണിയന്റെ ആഭിമുഖ്യത്തിൽ പത്രാധിപർ കെ.സുകുമാരൻ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ യോഗം യൂണിയൻ സെക്രട്ടറി തോട്ടം കാർത്തകേയൻ ഉദ്ഘാടനം ചെയ്തു. യുണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ഭാരവാഹികളായ പെരിങ്ങമ്മല സുശീലൻ,പുന്നമൂട് സുധാകരൻ,മംഗലത്തുകോണം ആർ.തുളസീധരൻ,കരുംകുളം പ്രസാദ്, ആർ.വിശ്വനാഥൻ,ഗീതാ മധു,കട്ടച്ചൽകുഴി പ്രദീപ്,മണ്ണിൽ മനോഹരൻ,ഡോ.നന്ദകുമാർ,വേങ്ങപ്പൊറ്റ സനിൽ, കോവളം ബി.ശ്രീകുമാർ,ഷാജമോൻ തുടങ്ങിയവർ സംസാരിച്ചു