kesava
കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. ബി.സത്യൻ എം.എൽ എ, ബി .പി മുരളി, ശ്രീജ ഷൈജു ദേവ്, ഡി. സ്മിത എന്നിവർ സമീപം

കിളിമാനൂർ: പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളിൽ സമഗ്ര വികസനം നടത്താൻ ഈ സർക്കാരിന് കഴിഞ്ഞതായും, ഒരു വർഷത്തിൽ ആയിരത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് ജോലി നൽകാൻ കഴിഞ്ഞതായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേശവപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വനിതാ ഹെൽത്ത് ക്ലബിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. വാട്ടർ എ.ടി.എം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളിയും നിർവഹിച്ചു. അഡ്വ. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ഡി.സ്മിത, നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രഘു, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. സുഭാഷ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ. രാജീവ്,ബേബി സുധ,എൽ.ശാലിനി,സുരജ ഉണ്ണി,മാലതി,യഹിയ,എൻ.രാജേന്ദ്രൻ,നിസ നിസാർ,കെ.ശാന്തമ്മ, ലതിക,ബാബുക്കുട്ടൻ,പി.സനു,വത്സല കുമാർ,ജി.ഹരികൃഷ്ണൻ, ഡോ.അരുൺ,ഡോ.ഷാജി,ബി.ഡി.ഒ.ശ്രീജ റാണി എന്നിവർ പങ്കെടുത്തു.