തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് മഹാസമാധി ദിനാചരണം പൂതംകോട് ശ്രീനാരായണ ധർമ്മപ്രകാശിനി പ്രാർത്ഥനാമന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ 21ന് സമുചിതമായി ആചരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. കേരള സർക്കാർ നിശ്ചയിച്ചിട്ടുള്ള കൊവിഡ് 19 മാനദണ്ഡങ്ങൾക്ക് അനുസരണമായി ഗണപതിപൂജ, ഗുരുപൂജ, നാഗർപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവകൃതികളുടെ പാരായണം, അഖണ്ഡനാമജപയജ്ഞം, മഹാസമാധിപൂജ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. രാവിലെ 11 മുതൽ ഗുരുപൂജാ പ്രസാദം ഉണ്ടായിരിക്കും.