തിരുവനന്തപുരം: സീരിയലുകളുടെ നിലവാരത്തകർച്ച മൂലം മികച്ചതൊന്ന് കണ്ടെത്താനാവാതെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഒന്നാമത്തെ സീരിയൽ ഇല്ലാത്തതുകൊണ്ട് മികച്ച രണ്ടാമത്തെ സീരിയലും പുരസ്കാരത്തിന് അർഹതനേടിയില്ലെന്ന് മന്ത്രി എ.കെ.ബാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. .
മികച്ച ടെലിഫിലിമിനുള്ള അവാർഡിന് സാവന്നയിലെ മരുപ്പച്ചകളും (20മിനിറ്റിൽ കുറവ്),സൈഡ് എഫക്ടും (20 മിനിറ്റിൽ കൂടുതൽ) അർഹമായി. സയൻസ് പരിസ്ഥിതി വിഭാഗത്തിൽ മികച്ച ഡോക്യുമെന്ററി ജി. എസ് . ഉണ്ണിക്കൃഷ്ണൻ നായർ സംവിധാനം ചെയ്‌ത ചെറു ധാന്യങ്ങളുടെ ഗ്രാമം.
മറ്റ് പുരസ്കാരങ്ങൾ: കഥാകൃത്ത്(ടെലിഫിലിം) സുജിത് സഹദേവ്( സൈഡ് ഇഫക്ട്).
കോമഡി പ്രോഗ്രാം( മറിമായം), ഹാസ്യാഭിനേതാവ് (നസീർ സംക്രാന്തി, തട്ടീം മുട്ടീം, കോമഡി മാസ്റ്റേഴ്സ്), സംവിധായകൻ( സുജിത് സഹദേവ് സൈഡ് ഇഫക്ട്),നടൻ മധു വിഭാകർ, രണ്ടാമത്തെ നടൻ മുരളീധരക്കുറുപ്പ്, നടി കവിത നായർ നന്ദൻ, രണ്ടാമത്തെ നടി മായാസുരേഷ്.
ബാലതാരം ലെസ്‌വിൻ ഉല്ലാസ്,ഛായാഗ്രാഹകൻ ലാവെൽ. എസ്, ചിത്രസംയോജകൻ സുജിത്ത് സഹദേവ്, സംഗീത സംവിധായകൻ പ്രകാശ് അലക്സ്, ശബ്ദലേഖകൻ തോമസ് കുര്യൻ, കലാസംവിധായകൻ ഷിബുകുമാർ,
ഗ്രന്ഥം: പ്രൈം ടൈം ടെലിവിഷൻ കാഴ്ചകൾ (ഡോ. രാജൻ പെരുന്ന)
ടിവി ഷോ ബിഗ് സല്യൂട്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ശങ്കർലാൽ, രോഹിണി എ പിള്ള, ഡോക്യുമെന്ററി ദ തണ്ടർ ലൈറ്റ്‌നിങ് ആൻഡ് ദ റെയ്ൻ, കാമറാമാൻ ജിബിൻ ജോസ് , വിദ്യാഭ്യാസ പരിപാടി പഞ്ഞിമുട്ടായി, പ്രത്യേക ജൂറി പരാമർശം അഭിനയം ഐശ്വര്യ അനിൽ കുമാർ, ഹാസ്യനടി രശ്മി അനിൽ, ബാലതാരം ബേബി ശിവാനി,