oc

തിരുവനന്തപുരം: മാതൃകയായ ജനകീയ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രശംസിച്ചു. ഉമ്മൻചാണ്ടി സാമാജികനെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെലവപ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

ഉമ്മൻചാണ്ടി കേരള രാഷ്ട്രീയത്തിലെ മഹാ അദ്ഭുതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചു. ഉമ്മൻചാണ്ടിയുടെ വികസനവും കരുതലും എന്നാ മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പൊതുപ്രവർത്തനത്തിൽ വേറിട്ടു നിൽക്കുന്ന നേതാവാണ് ഉമ്മൻചാണ്ടിയെന്ന് മുസ്ളിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടിയും പറഞ്ഞു.

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആദ്യ പരിഗണന നൽകുന്നയാളാണ് ഉമ്മൻചാണ്ടിയെന് സി.പി.എം പി.ബി അംഗം എം.എ. ബേബി പറഞ്ഞു. ഉമ്മൻചാണ്ടി ജനകീയ നേതാവാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു. കലാ സാഹിത്യ രംഗത്തിന് ഉമ്മൻചാണ്ടി എന്നും പൂർണ പിന്തുണയാണ് നൽകുന്നതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

തന്റെ നേട്ടങ്ങൾക്ക് പിന്നിൽ ജനങ്ങളും പാർട്ടിയുമാണെന്ന് മുറപടി പ്രസംഗത്തിൽ ഉമ്മൻചാണ്ടി പറഞ്ഞു.