കല്ലറ: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുതുവിള മണ്ഡലം കമ്മിറ്റി വാർഡുതല കേന്ദ്രങ്ങളിൽ സത്യഗ്രഹം നടത്തി. മുതുവിള ജംഗ്ഷനിൽ നടന്ന സത്യഗ്രഹ സമരം ഡി.സി.സി ജനറൽ സെക്രട്ടറി ഡോ.വി.എൻ. സുഷമ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് പി.എസ്. ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. മോഹനൻ, മുതുവിള വാർഡ് പ്രസിഡന്റ് എൻ. വിജയൻ, എന്നിവർ പങ്കെടുത്തു. തെങ്ങുംകോട് ജംഗ്ഷനിൽ നടന്ന പരിപാടി അടൂർ പ്രകാശ് എം.പി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്‌തു. മരുതുംമൂട് ജംഗ്ഷനിലും ചെറുവാളം ജംഗ്ഷനിലും നടന്ന പരിപാടി കല്ലറ ഞ്ചായത്ത് പ്രസിഡന്റ് ജി. ശിവദാസൻ ഉദ്ഘാടനം ചെയ്‌തു. പാകിസ്ഥാൻ മുക്ക്, പരപ്പിൽ ജംഗ്ഷൻ എന്നിവിടങ്ങളിലും സമരം നടന്നു.