dharna

കിളിമാനൂർ: കോൺഗ്രസ് പഴയകുന്നുമ്മൽ, അടയമൺ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ ജംഗ്ഷനിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മൽ മണ്ഡലം പ്രസിഡന്റ് അടയമൺ മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.കെ. ഗംഗാധര തിലകൻ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി. മെമ്പർ നളിനൻ, ബ്ലോക്ക് ഭാരവാഹികളായ രാജേന്ദ്രൻ, ചെറുനാരകംകോട് ജോണി, ഹരിശങ്കർ, മോഹൻലാൽ, മണ്ഡലം ഭാരവാഹികളായ ഗുരുലാൽ, രമാദേവി, ഭാസ്‌കരൻ, പ്രസന്ന, പോളച്ചിറ ബാബു, ഷൈലാബീവി, ഷാജി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി എന്നിവർ പങ്കെടുത്തു.