school

കിളിമാനൂർ: പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനു മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്നും ഇതുവഴി സർക്കാർ വിദ്യാലയങ്ങളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാനായെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നഗരൂർ നെടുംപറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഡി. സ്‌മിത മുഖ്യപ്രഭാഷണം നടത്തി. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രഘു, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ എൽ. ശാലിനി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സുഗതൻ, ജനപ്രതിനിധികൾ, പി.ടി.എ പ്രസിഡന്റ് എം. ഷിബു, പ്രിൻസിപ്പൽ വി.എസ്. സുചിത്ര തുടങ്ങിയവർ പങ്കെടുത്തു.