nagaroor

കിളിമാനൂർ: നഗരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രഘു, ജില്ലാ പഞ്ചായത്ത് അംഗം ഡി. സ്‌മിത, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ. ശാലിനി, വൈസ് പ്രസിഡന്റ് ജി. ഷീബ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സുഗതൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.