kalam

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ജിബു ജേക്കബ് നിർമ്മിക്കുന്ന ഷോർട്ട് ഫിലിം ' കളം' യുവ നടൻ ആസിഫ് അലി തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ജിബു ജേക്കബ് എന്റർടൈൻമെന്റിന്റെ ബാനറിൽ വിഷ്ണു പ്രസാദ് സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിമിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയത് ദീപക് വിജയൻ കാളിപറമ്പിലാണ്. സംവിധായകൻ വിഷ്ണുപ്രസാദ് തന്നെ ഛായാഗ്രഹണം നിർവഹിക്കുന്ന 'കള'ത്തിൽ പ്രണവ് യേശുദാസ്, ജെറിൻ ജോയ്, ഷിബുക്കുട്ടൻ, ശ്രീകുമാർ, സവിത് സുധൻ എന്നിവർ അഭിനയിക്കുന്നു. അജ്മൽ സാബു എഡിറ്റിംഗും കിഷൻ മോഹൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.