തിരുവനന്തപുരം: ഗവൺമെന്റ് ഉത്തരവിനെത്തുടർന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരുടെമേൽ സാലറി കട്ട് ഏർപ്പെടുത്താൻ ബോർഡ് മാനേജ്‌മെന്റ് നീക്കം നടത്തിയാൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ കെ.പി.ധനപാലൻ അറിയിച്ചു.
കൊവിഡ് രോഗവ്യാപനത്തിനിടയിലും മോശമായ കാലവസ്ഥയിലും ജീവൻ പണയംവച്ച് അപകടമേഖലയിൽ ജോലി ചെയ്യുന്ന കെ.എസ്ഇ.ബി ജീവനക്കാരുടെ ശമ്പളം പിടിച്ചുപറിക്കാൻ അനുവദിക്കില്ല. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നീക്കം നടത്തിയാൽ ശക്തമായ സമരപരിപാടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.