
കല്ലമ്പലം: വെഞ്ഞാറമൂട് കൊലപാതകം സി.ബി.ഐ അന്വേഷിക്കുക, മന്ത്രി കെ.ടി. ജലീൽ രാജിവയ്‌ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് നാവായിക്കുളം പഞ്ചായത്തിലെ മുക്കുകട, മരുതിക്കുന്ന്‍ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ധർണ എം.എം. താഹ ഉദ്ഘാടനം ചെയ്‌തു. വാർഡ് അംഗം ആസിഫ് കടയിൽ അദ്ധ്യക്ഷനായി. ഡി.സി.സി അംഗം അനീഷ്‌കുമാർ, രാമചന്ദ്രൻ, സൈനുലാബ്ദ്ദീൻ, ഗോപിനാഥക്കുറുപ്പ്, ഷെമീർ, അക്ബർഷാ, വിഷ്‌ണു, സുനിൽ, യാസർ, സിദ്ദിഖ് എന്നിവർ സംസാരിച്ചു.