d

കല്ലമ്പലം: ദമ്പതികളെ വഴിയിൽ തടഞ്ഞു നിറുത്തി മർദ്ദിച്ചതായി പരാതി. കുറ്റിക്കാട് കല്ലുവിള എസ്.എസ് ഭവനിൽ ജീവനെയും ഭാര്യ രാജിയെയുമാണ് മൂന്നംഗ സംഘം അകാരണമായി മർദ്ദിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഇടവൂർക്കോണം പൊതു വിതരണ കേന്ദ്രത്തിലെ ജീവനക്കാരിയായ രാജിയെ ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ കൊണ്ടു പോകുന്നതിനിടെ പുല്ലൂർമുക്ക് കല്ലുവിള ഭാഗത്തു വച്ച് തടഞ്ഞുനിറുത്തി മർദ്ദിക്കുകയായിരുന്നു.ഇവരുടെ വീട്ടുപരിസരത്ത് പരസ്യ മദ്യപാനം ചോദ്യം ചെയ്തതിലുള്ള പകയാണ് മർദ്ദനത്തിന് കാരണമെന്ന് ഇവർ കല്ലമ്പലം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.