mannanthala

തിരുവനന്തപുരം: മണ്ണന്തല ആനന്ദവല്ലീശ്വരം ശ്രീ പാർവതി ദേവീക്ഷേത്രത്തിൽ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ഉപവാസയജ്ഞം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്‌തു. കവി പൂവത്തൂർ ഭാർഗവൻ, യജ്ഞാചാര്യൻ അമ്മനേഴത്ത് അനിൽ അരവിന്ദ്, ക്ഷേത്രം ചെയർമാൻ ചെയർമാൻ രാജേന്ദ്രബാബു, കൺവീനർ രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി. യജ്ഞത്തിന്റെ സമാപനം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്‌തു.