sn-united-mission

തിരുവനന്തപുരം: എസ്.എൻ യുണൈറ്റഡ് മിഷന്റെ പ്രൊജക്ടായ 'ശുദ്ധം നഗര ' ത്തിന്റെ ട്രയൽ റണ്ണിന് ചെമ്പഴന്തി ഗുരുകുലത്തിൽ തുടക്കമായി. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്‌തു. സംഘടനാ ഭാരവാഹികളായ ഡോ.കെ.കെ. മനോജൻ, ഡോ. ദേവിൻ പ്രഭാകർ, ഡോ. ബെന്നി, മധു രാമാനുജൻ, വർഗീസ് എന്നിവർ നേതൃത്വം നൽകി. ശ്രീനാരായണഗുരുവിന്റെ 93ാമത് മഹാസമാധി ദിനാചരണത്തിനു മുന്നോടിയായാണ് ഗുരുകുലം അണുവിമുക്തമാക്കിയത്.
കോൾഡ് ഫോഗ് ടെക്‌നോളജി ഉപയോഗിച്ചാണ് ശുചീകരണം. പൊതുജനങ്ങൾ കൂടുന്ന സ്ഥലങ്ങളിൽ അണുനശീകരണം നടത്താനാണ് പദ്ധതി ആവിഷ്‌കരിച്ചതെന്ന് എസ്.എൻ യുണൈറ്റഡ് മിഷൻ ഭാരവാഹികൾ പറഞ്ഞു.