kadakam-palli-surendran-u

കല്ലമ്പലം: ജനങ്ങളുടെ സഹകരണത്തോടെ പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്താനാണd സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒറ്റൂർ പഞ്ചായത്തിലെ പുതിയ ഹോമിയോ ഡിസ്പെൻസറി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സമിതിയുടെ നേതൃത്വത്തിൽ കണ്ടെത്തി നൽകിയ അഞ്ചു സെന്റ് ഭൂമിയിൽ ബി. സത്യൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 28 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിസ്പെൻസറി നിർമാണം പൂർത്തിയാക്കിയത്. രണ്ടു ഡോക്ടേർസ് റൂം, ഫാർമസി റൂം, സ്റ്റോർ റൂം, ഹാൾ തുടങ്ങിയവ കെട്ടിടത്തിലുമ്ട്. പനമൂട് ക്ഷേത്രത്തിനു സമീപം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.