medspark

തിരുവനന്തപുരം: വൈദ്യശാസ്ത്ര ഉപകരണവിപണിയിൽ വൻമുന്നേറ്റത്തിന് തലസ്ഥാനം ഒരുങ്ങുന്നു.സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ സഹകരണത്തോടെയാണിത്.

അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിൽ പ്രാപ്തി തെളിയിച്ച ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ മെഡിക്കൽ ഡിവൈസസ് പാർക്ക് (മെഡ്‌സ്‌പാർക്ക്) സജ്ജമാക്കുന്നതോടെയാണ് ഇതിനു വഴിതെളിയുന്നത്.

മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ ശിലാസ്ഥാപനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഗവേഷണം, നവീന ഉപകരണങ്ങൾ,അതിന്റെ പരീക്ഷണം, പുതിയ സാങ്കേതികവിദ്യകൾ, വിജ്ഞാന വിനിമയം തുടങ്ങി വൈദ്യശാസ്ത്ര ഉപകരണ വിപണിയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കും. മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ ബൗദ്ധിക ശാസ്ത്ര പങ്കാളിയായിരിക്കുമെന്ന് ശ്രീചിത്ര ഡയറക്ടർ ഡോ.ആശാകിഷോർ പറഞ്ഞു. വരുമാനത്തിൽ നിന്ന് പ്രവർത്തനച്ചെലവ് കണ്ടെത്തുന്ന മാതൃകയിലായിരിക്കും പ്രവർത്തനം.

മെഡ്‌സ് പാർക്ക് പ്രവർത്തനം

ആഗോള സ്വീകാര്യത ഉറപ്പാക്കാൻ മെഡിക്കൽ ഡിവൈസ് ടെസ്റ്റിംഗ് ആൻഡ് ഇവാല്യുവേഷൻ സെന്റർ

ഗവേഷണത്തിനും ഉപകരണ വികസനത്തിനും ആർ ആൻഡ് ഡി റിസോഴ്‌സ് സെന്റർ

തുടർപരിശീലനം,നിയമസഹായം,ക്ലിനിക്കൽ ട്രയൽ എന്നിവയുമായി ബന്ധപ്പെട്ട് നോളജ് സെന്റർ

സ്റ്റാർട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കാൻ ടെക്‌നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്റർ

കമ്പനികൾക്ക് പാട്ടത്തിന് നൽകുന്ന നിർമ്മാണ യൂണിറ്റുകൾ