കാട്ടാക്കട: മൈലോട്ടുമൂഴി എൻ.എസ്.എസ് കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനം കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. ചന്ദ്രശേഖരൻ നായർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് എം. സുകുമാരപിള്ള അദ്ധ്യക്ഷ വഹിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡി. ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി ബി.എസ്. പ്രദീപ് കുമാർ, മേഖല കൺവീനർ ബി. ജയകുമാർ, ഇൻസ്‌പെക്ടർ ബി. സുരേഷ് കുമാർ, സന്തോഷ്, ശശിധരൻ നായർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.