pozhiyoor-jamaath

പാറശാല: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പൊഴിയൂർ ജമാഅത്ത് കമ്മിറ്റി ഊരമ്പിലെ പോൾരാജ് ആൻഡ് കമ്പനിയുമായി സഹകരിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ ഭാഗമായി പൊഴിയൂരിലെ ഒരു നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ കുടിലിൽ താമസിച്ചിരുന്ന വിധവയും നിർദ്ധനയുമായ ഫാത്തിമാ ബീവിക്കാണ് കമ്പനി ഉടമയായ പോൾരാജ് അഞ്ച് ലക്ഷം രൂപ ചെലവാക്കി വീട് നിർമ്മിച്ച് നൽകിയത്.

നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാനം പൊഴിയൂർ ജമാഅത്ത് ഇമാം സയ്യിദ് മഹബൂബ് സുബ്ഹാനി തങ്ങളുടെ നേതൃത്വത്തിൽ നടന്നു. തുടർന്ന് ഗൃഹപ്രവേശന കർമ്മവും നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ജമാഅത്ത് പ്രസിഡന്റ് എം. ഹൈദരാലി പോൾരാജിനെ ആദരിച്ചു. സെക്രട്ടറി എ. മുനീർ അലി, ട്രഷറർ അബ്ദുൽ ഹക്കീം, ഭാരവാഹികളായ അലി അക്ബർ, സക്കീർ, സുലൈമാൻ,കമ്പനി പി.ആർ.ഒ എം.സിന്ധുകുമാർ എന്നിവർ പങ്കെടുത്തു.