ആറ്റിങ്ങൽ: അവനവഞ്ചേരി നെടുമ്പറമ്പ് ബിജു ഭവനിൽ വാസുദേവൻ( 75) കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. കഴിഞ്ഞമാസം 28 ന് രാത്രി ഒന്നരയോടെ വീട്ടിൽ കുഴഞ്ഞു വീണ വാസുദേവനെ ഉടൻതന്നെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചു. പിന്നീട് അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് അയക്കുകയായിരുന്നു. പരിശോധനയിൽ കൊവിഡ് നെഗറ്റീവായിരുന്നു. എന്നാൽ സെപ്റ്റംബർ 5 ന് നടത്തിയ ടെസ്റ്റിൽ ഫലം പോസിറ്റീവായി. തുടർ ചികിത്സയ്ക്കിടെ ന്യൂമോണിയ കടുത്ത് ഞായറാഴ്ച രാവിലെ വെറ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.ഭാര്യ: സത്യഭാമ. മക്കൾ: ബിജു, മനോജ്, ബിനു. മരുമക്കൾ: ധന്യ, സുനന്ദ, സോന.
( ചിത്രം താമസിക്കാതെ അയക്കാം.)