തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കിലെത്തി. ഇന്നലെ 4696 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4425 പേർ സമ്പർക്കരോഗികളാണ്. അതിൽ 459 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 16 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 80 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 2751 പേർ രോഗമുക്തരായി. തലസ്ഥാനത്തെ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ജില്ലയിൽ 892 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂർ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂർ 242, ആലപ്പുഴ 219, കാസർകോട് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗവ്യാപന നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,630 സാമ്പിളുകളാണ് പരിശോധിച്ചത്.