മുവാറ്റുപുഴ : എഫ്‌സിസി വാഴപ്പിളളി ഈസ്റ്റ് ഭവനാംഗമായ സിസ്റ്റർ ജെസ്റ്റി (ത്രേസ്യാമ്മ, 75) നിര്യാതയായി. പരേത മാറിക ഇടവക മണ്ണൂർ പരേതരായ മത്തായി മറിയം ദമ്പതികളുടെ മകളാണ്. ചെമ്പകപ്പാറ, പനംകൂട്ടി, വണ്ടമറ്റം, മഹാരാഷ്ട്രയിലെ കേഡ്, ലാഞ്ച എന്നീ ഭവനങ്ങളിൽ സുപ്പീരിയറായും ഹൈറേഞ്ചിലെ വെള്ളയാംകുടി, വാഴവര, മുരിക്കാശ്ശേരി, കഞ്ഞിക്കുഴി തുടങ്ങിയ അൺഎയ്ഡഡ് സ്‌കൂളുകളിൽ അധ്യാപികയായും പ്രധാനാധ്യാപികയായും, തെന്നത്തൂർ, നല്ലതണ്ണി, തൊടുപുഴ, തൊടുപുഴ ഈസ്റ്റ്, ജോസ്ഗിരി, ഈട്ടിത്തോപ്പ്, ശാന്തിനിലയം പ്രീസ്റ്റ്‌ഹോം, വടാട്ടുപാറ, നിർമ്മലാഭവൻ, നിർമ്മലഗിരി, കരിമണ്ണൂർ, കർണ്ണാടകയിലെ കെങ്കേരി എന്നീ ഭവനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.