പാറശാല: വെഞ്ഞാറമൂട് ഇരട്ടക്കൊല കേസ് സി.ബി.ഐ അന്വേഷിക്കുക, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പാറശാല മേലെക്കോണത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വി. ബാബുക്കുട്ടൻ നായർ സമരം ഉദ്‌ഘാടനം ചെയ്‌തു. കോൺഗ്രസ് വാർഡ് പ്രതിനിധി പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഭിലാഷ്, രാജ്‌കുമാർ, സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.