photo

നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 'ഗോവർദ്ധിനി' പദ്ധതിക്ക് ആനാട് വെറ്റിനറി ഡിസ്പെൻസറിയിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഉദ്‌ഘാടനം ചെയ്തു. വിവിധ മേഖലകളിൽ നിന്നായി 40 കന്നുകുട്ടികളെ ഈ പദ്ധതിയിലേക്ക് ഉൾപ്പെടുത്തി. നാല് മുതൽ ആറ് മാസം വരെ പ്രായമുള്ള പശുക്കുട്ടികളെയാണ് തിരഞ്ഞെടുത്തത്. 32 മാസം വരെ കാലിത്തീറ്റ സബ്സിഡി നിരക്കിൽ നൽകുന്നതാണ് പദ്ധതി. കർഷകർക്കുള്ള പരിശീലനം, കന്നുകുട്ടികളുടെ ആരോഗ്യ സംരക്ഷണം, പ്രതിരോധ കുത്തിവെപ്പുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല,എസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആറാംപള്ളി വിജയരാജ്, അക്ബർഷാൻ, ഷീബാബീവി, ഡോ. രഞ്ജിത്ത്.ആർ, ഡോ. പ്രീതി എം.എസ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ സുമേഷ്, നിഷ, പ്രിയങ്ക എന്നിവർ പങ്കെടുത്തു.