v

വെഞ്ഞാറമൂട് :എസ്.എൻ.ഡി.പി യോഗം പിരപ്പൻകോട് ശാഖയിൽ വനിതാ സ്വയംസഹായ സംഘം രൂപീകരിച്ചു.ശാഖാ പ്രസിഡന്റ് ബേബിരാജന്റെ അദ്ധ്യക്ഷതയിൽ വാമനപുരം യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രൻ വനിതാ സ്വയംസഹായ സംഘം ഉദ്ഘാടനം ചെയ്തു.ഗുരുദർശനം എന്ന നാമത്തിലായിരിക്കും ഈ സംഘം ശാഖയിൽ പ്രവർത്തിക്കുക.ഭാരവാഹികളായി സുമ കെെതറക്കോണം(കൺവീനർ),പാ‌‌ർവതി ചിത്തിര(ജോയിന്റ് കൺവീനർ) എന്നിവരെ തിരെഞ്ഞെടുത്തു.ശാഖാ സെക്രട്ടറി ബിജു കൊപ്പം,ശാഖാ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് രതീഷ് കൊപ്പം,സെക്രട്ടറി അഭിലാഷ് കൊപ്പം,സെെബർസേന പ്രസിഡന്റ് സുജിത്,സെക്രട്ടറി ധനീഷ്,കുഞ്ഞുമോൻ അണ്ണൽ,ഉദയൻ മേലെവിള,രാജൻ മേലെവിള,വനിതാസംഘം കൺവീനർ ബീനാകുമാരി തുടങ്ങിയവർ പങ്കെടുത്തു.