dam

കാട്ടാക്കട: നെയ്യാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതിനെ തുടർന്ന് നെയ്യാർഡാമിൽ ജലനിരപ്പുയർന്നു. നാലു ഷട്ടറുകളും പത്തു സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഈ നില തുടരുകയാണ്. ജലസംഭരണിയുടെ പരമാവധി ശേഷി 84.750 മീറ്ററാണ്. ഇപ്പോൾ 83.10 മീറ്റർ ജലനിരപ്പാണ് ഉള്ളത്. നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.