52

തിരുവനന്തപുരം: ചിന്തകനും,എഴുത്തുകാരനുമായ പി. ഗോവിന്ദപിള്ളയോടുള്ള ആദര സൂചകമായി ഈഞ്ചയ്ക്കൽ- അട്ടക്കുളങ്ങര സുഭാഷ് നഗർ റോഡിനെ പി. ഗോവിന്ദപ്പിള്ള റോഡ് എന്ന് പുനർനാമകരണം ചെ‌യ്‌തു. മേയർ കെ. ശ്രീകുമാർ റോഡിന്റെ പുനർനാമകരണം നിർവഹിച്ചു. പി.ജി നാലരപ്പതിറ്റാണ്ടിലേറെ താമസിച്ചിരുന്നത് സുഭാഷ് നഗറിലായിരുന്നു. അതിന്റെ ആദരസൂചകമായാണ് റോഡിന് പേര് നൽകുന്നത്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ,​ നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ വഞ്ചിയൂർ പി. ബാബു, എസ്. പുഷ്‌പലത, പാളയം രാജൻ, പി.ജിയുടെ കുടുംബാംഗങ്ങളായ വി. ശിവൻകുട്ടി, എം.ജി. രാധാകൃഷ്‌ണൻ, ആർ. പാർവതി ദേവി, മുട്ടത്തറ വാർഡ് കൗൺസിലർ അഞ്ജു, കെ.ഇ.എൽ ചെയർമാൻ കരമന ഹരി, സി.പി.എം ചാല ഏരിയ സെക്രട്ടറി എസ്.എ. സുന്ദർ, സി.പി.എം പെരുന്താന്നി ലോക്കൽ കമ്മിറ്റി അംഗം പെരുന്താന്നി രാജു, സുഭാഷ് നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പ്രതാപ് കുമാർ എന്നിവർ പങ്കെടുത്തു.