കോഴിക്കോട്: കോർട്ട് റോഡിലെ ആദ്യകാലത്തെ പ്രമുഖ വ്യാപാരി പി.കെ. ഹംസക്കോയ (86) നടക്കാവ് കൊട്ടാരം റോഡിലെ അറഫാത്ത് വസതിയിൽ നിര്യാതനായി. താഴെ പാളയത്തെ നിരവധി കെട്ടിടങ്ങളുടെ ഉടമയുമായിരുന്നു.
മലബാറിൽ കൽക്കരി ഇന്ധനമാക്കി നിരവധി ബസ്സുകളോടിച്ചിരുന്ന മുസ്ലിം മോട്ടോഴ്‌സിന്റെ ഉടമ ഖലീഫന്റകത്ത് ഉമ്മർ മുതലാളിയുടെ മകനാണ്. വളരെ ചെറുപ്പത്തിൽ തന്നെ വ്യാപാരരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു.
ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ തോൽ കയറ്റുമതി വ്യാപാരിയായിരുന്ന ഖലീഫന്റകത്ത് അബു ഹാജിയുടെ മകൾ സുബൈദയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ആസിഫ് (ആസിഫ് ട്രേഡേഴ്‌സ്, ചെറുട്ടി റോഡ് ), അബൂബക്കർ (ഷാജി ട്രേഡേഴ്‌സ്, വലിയങ്ങാടി), ജസീൽ (പി.കെ.ഹംസകോയ, കോർട്ട് റോഡ്), സക്കീന അഷ്‌റഫ് ഫൗസിയ, പി.വി.അബ്ദുറഹ്‌മാൻ, അൻസാം ശബ്‌നം, സി.പി.ഫാത്തിമ സിതാര. സുമൈയ്യത്ത്.