ആര്യനാട്: ജില്ലാ പഞ്ചായത്ത് ഫണ്ട് 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ആര്യനാട് തോളൂർ ചെമ്പകമംഗലത്ത് കരമനയാറിന്റെ കടവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സജീന കാസിം, ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു. കടവിലേയ്ക്കുള്ള റോഡുൾപ്പെടെയാണ് നിർമാണം പൂർത്തിയാക്കിയത്.