2
ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയുടെ അനാവരണം ചടങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്തുവാൻ എത്തിയ മന്ത്രി കടകംപളളി സുരേന്ദ്രനോട് ശില്പി ഉണ്ണി കാനായിമായി സംസാരിക്കുന്നു

തിരുവനന്തപുരം :സർക്കാരിന്റെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിൽ സ്ഥാപിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സംരക്ഷിക്കുന്നതിനുള്ള നടപടി ഉണ്ടാവുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

പ്രതിമയുടെ ഇന്ന് നടക്കുന്ന അനാവരണ ചടങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു . ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചിലർ അനാവശ്യ വിവാദങ്ങളാണുണ്ടാക്കുന്നത്. ജനങ്ങളുടെപിന്തുണ എങ്ങനെ നശിപ്പിക്കാമെന്നാണ് ചിലർ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്ക് തോറ്റതിന്റെ പക

കെ.ടി.ജലീലിനോട് മുൻപ് പരാജയപ്പെട്ടതിന്റെ പകയാണ് കുഞ്ഞാലിക്കുട്ടി തീർക്കുന്നതെന്ന് കടകംപള്ളി പറഞ്ഞു. ഖുറാൻ വിഷയത്തിൽ മാപ്പ് പറയേണ്ടത് യു.ഡി.എഫും കുഞ്ഞാലിക്കുട്ടിയും ബി.ജെ.പി യുമാണ്. വിശുദ്ധ ഗ്രന്ഥം തനിക്ക് ഉത്തരവാദിത്വമുള്ള സ്ഥലത്ത് വിതരണം ചെയ്യുക മാത്രമാണ് ജലീൽ ചെയ്തത്. കളം മാറ്റി ചവിട്ടാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.