തിരുവനന്തപുരം: രാജേശ്വരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ലോക സാന്ത്വന പരിചരണദിനത്തിൽ സംഘടിപ്പിക്കുന്ന വെർച്വൽ മാരത്തോണിന്റെ ലോഗോ പ്രകാശനം ചെയ്‌തു. മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ വി.എസ്. ശിവകുമാർ എം.എൽ.എയ്‌ക്ക് നൽകി പ്രകാശനം നിർവഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി എം.ആർ. മനോജ്, പ്രസിഡന്റ് അഡ്വ. സുരേഷ്‌കുമാർ, ട്രഷറർ ആർ. മാലിനി തുടങ്ങിയവർ പങ്കെടുത്തു. നാളെ മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കം. സാന്ത്വന പരിചരണ ദിനമായ ഒക്ടോബർ 10ന് മാനവീയം വീഥിയിൽ ഒരു കിലോമീറ്റർ മാരത്തോൺ പ്രതീകാത്മകമായി സംഘടിപ്പിക്കും.