siv

ശിവഗിരി:മഹാസമാധി ദിനാചരണം ഇന്ന് ശിവഗിരിയിൽ രാവിലെ വിശേഷാൽ പൂജ, ഗുരുദേവ കൃതികളുടെ പാരായണം, ജപം ,ധ്യാനം എന്നിവയോടെ ആരംഭിക്കും.

2 .30 ന് പർണ്ണശാലയിൽ കലശപൂജ .തുടർന്ന് കലശം എഴുന്നള്ളത്ത്.

മഹാസമാധി സമയമായ 3.30 ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥന,പുഷ്പാർച്ചന, കലശാഭിഷേകം, മഹാസമാധി പൂജ എന്നിവ നടക്കും. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രം കൊവിഡ് മാനദണ്ഡം പാലിച്ച് പങ്കെടുക്കാമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറയിച്ചു.