guru

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് മഹാസമാധി ഇന്ന് നാടെങ്ങും പ്രാർത്ഥനാപൂർവം ആചരിക്കും.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായിരിക്കും ചടങ്ങുകൾ.സമൂഹ പ്രാർത്ഥന, വിശേഷാൽ ഗുരു പൂജ,ഗുരുദേവ കൃതികളുടെ പാരായണം, സമാധി പൂജ തുടങ്ങിയ ചടങ്ങുകൾ നടക്കും. പൊതു ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാത്തവർ വീടുകളിൽ ഗുരുദേവ ചിത്രങ്ങൾക്ക് മുമ്പിൽ പ്രാർത്ഥിക്കും

ഗുരുദേവ സമാധി ഭൂമിയായ ശിവഗിരി,ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലം, പ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രങ്ങൾ,​ മഠങ്ങൾ,​ ഗുരുദേവ ക്ഷേത്രങ്ങൾ,​ ഗുരുദേവ മണ്ഡപങ്ങൾ മറ്റ് ആരാധനലായങ്ങൾ എന്നിവിടങ്ങളിലും എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെയുള്ള വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടേയും ആഭിമുഖ്യത്തിലും മഹാസമാധി ദിനം ആചരിക്കും.