തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനിടെ കെ.എസ്.ഇ.ബിയുടെ ഒൻപത് ഡാമുകൾ തുറന്നു. ഷോളയാർ, ബാണാസുരസാഗർ, കുണ്ടള, ലോവർ പെരിയാർ, കല്ലാർ, മൂഴിയാർ, കല്ലാർകുട്ടി, പൊന്മുടി, പൊരിങ്ങൽകുത്ത് ഡാമുകളാണ് തുറന്നത്. ഇതിൽ തൃശൂർ ജില്ലയിലെ ഷോളയാറും വയനാട്ടിലെ ബാണാസുര സാഗറുമാണ് വലിയ അണക്കെട്ടുകൾ. ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിലെ ജലനിരപ്പ് സുരക്ഷിതമായ നിലയിലാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.