civil

പേരൂർക്കട: കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷന്റെ ബി ബ്ലോക്ക് കെട്ടിടം കാടും കുറ്റിച്ചെടികളും പടർന്ന നിലയിൽ. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്കാണ് കെട്ടിടത്തിൻ്റെ അവസ്ഥ പരിതാപകരമായത്. കെട്ടിടത്തിന്റെ മുകൾഭാഗം വരെ കുറ്റിച്ചെടികൾ വളർന്നു കഴിഞ്ഞു. ബി ബ്ലോക്കിന്റെ മേൽക്കൂര തകർത്ത് ചെടികളുടെ അഗ്രം പുറത്തേക്ക് വരാവുന്ന അവസ്ഥയാണിപ്പോൾ. ബി ബ്ലോക്കിൽ പ്രധാന ഓഫീസുകളുടെ ജനാല ഭാഗത്ത് വൃക്ഷത്തലപ്പുകൾ തലപൊക്കുന്നതും പ്രശ്നമാകുന്നുണ്ട്. ബ്ലോക്കിന്റെ ചുമരുകളുമായി ചേർന്ന് പൈപ്പ് ലൈനുകൾ കടന്നു പോകുന്നുണ്ട്. ഈ ഭാഗത്ത് ചെടികൾ വളരുന്നത് പൈപ്പ് പൊട്ടാൻ കാരണമാകും. കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണി നടത്താത്തതാണ് ചെടികൾ വളർന്നു പൊങ്ങാൻ കാരണം.