sathyan-mla-nirvahikkunnu

കല്ലമ്പലം:പെരുംകുളം - മാടപ്പള്ളിക്കോണം റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം അഡ്വ. ബി. സത്യൻ എം.എൽ.എ നിർവഹിച്ചു.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 18.61 ലക്ഷം രൂപചെലവഴിച്ചാണ് രണ്ടാംഘട്ട നിർമ്മാണം.നേരത്തെ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ചിരുന്നു.വാർഡ് മെമ്പർ എ.നഹാസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.ഷാജഹാൻ,ബ്ലോക്ക്‌ പഞ്ചായത്തംഗം എം.എസ്.സുഷമ,വാർഡ് മെമ്പർമാരായ ഓമന,നജീമ,സുധീർ,റിയാസ്,വി.സുധീർ,എൽ.സി സെക്രട്ടറി റിയാസ് തുടങ്ങിയവർ പങ്കെടുത്തു.