നെയ്യാറ്റിൻകര:സുഭിക്ഷ കേരളം പരിപാടിയുടെ ഭാഗമായി നെയ്യാറ്റിൻകര അക്കാഡമി ഫോർ മൗണ്ടനീയറിംഗ് ആൻഡ് അഡ്വെഞ്ചർ സ്പോർട്സ് (അമാസ് കേരള) യുടെ 'ഹരിതകുട ' പദ്ധതി പ്രകാരം അമാസ് കേരള ആസ്ഥാനത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു നിർവഹിച്ചു.അമാസ് കേരള ഡയറക്ടർ സി.രാജേന്ദ്രൻ,സി.ഉണ്ണി,ജോയിന്റ് ഡയറക്ടർ എസ്.സജിത,അസിസ്റ്റന്റ് ഡയറക്ടർ എ.അഭിനവ്,കോ-ഓർഡിനേറ്റർ വി.എസ്.ശ്രുജിത്ത്,പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ജയപ്രകാശ് ,എസ്.വിജയൻ,ജ്യോതിഷ് എന്നിവർ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി അമാസ് കേരളയുടെ നൂറ് അംഗങ്ങളുടെ വീടുകളിൽ പച്ചക്കറി കൃഷി നടന്നു വരുന്നതായും ഡയറക്ടർ സി.രാജേന്ദ്രൻ അറിയിച്ചു.