samadhidinacharanam

കല്ലമ്പലം: എസ്.എൻ.ഡി.പി യോഗം മാവിൻമൂട് ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരുദേവ സമാധിദിനം ആചരിച്ചു. പ്രസിഡന്റ് വി.കമലാസനൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ഡി.പ്രസന്നകുമാർ സ്വാഗതവും സെക്രട്ടറി മേനാപ്പാറ സുകുമാരൻ റിപ്പോർട്ടും അവതരിപ്പിച്ചു.തുടർന്ന് ഗുരുദേവപൂജയും കീർത്തനാലാപനവും നടന്നു. പ്രശോകൻ, ദീപ, ഗീതാകുമാരി,മോഹനൻ,ശ്രീകുമാർ,സുന്ദരേശൻ,രവീന്ദ്രൻ,മറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.