വെഞ്ഞാറമൂട് :വാമനപുരം കുറിച്ചി ഗുരുദേവ മന്ദിരത്തിൽ ശ്രീനാരായണഗുരുദേവ മഹാസമാധിദിനം ആചരിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്കൊണ്ട് ഭക്തിനിർഭരമായ ചടങ്ങുകളോടെയായിരുന്നു വിശ്വാസികൾ സമാധിദിനം ആചരിച്ചത്.കുറിച്ചി ഗുരുദേവ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് രജി,സെക്രട്ടറി ഉഷാ അശോകൻ,ഗുരുദേവ ഭക്തരായ ശ്രീരഥി,ലത,ടി.സുലോചന,ബേബി,സി.രമണി,സുജഷിബു,വിമല,ശ്രീജസുരേഷ്,ലത എന്നിവർ നേതൃത്വം നൽകി.