guru-samadhi

ചിറയിൻകീഴ്:രാജീവ്ഗാന്ധി കൾചറൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണവും ശ്രീനാരായണഗുരുദേവ സമാധി ദിനാചരണവും ഫോറം പ്രസിഡന്റ് അഡ്വ. എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പെരുങ്ങുഴി കൃഷ്ണപുരത്ത് നടന്ന ചടങ്ങിൽ ഫോറം ഡയറക്ടർ അനു.വി.നാഥ് അദ്ധ്യക്ഷത വഹിച്ചു.ജി.സുരേന്ദ്രൻ, അഴൂർ വിജയൻ,ബിജു ശ്രീധർ,എ.ആർ.നിസാർ, എസ്.ജി.അനിൽകുമാർ,യാസിർ യഹിയ,അഴൂർ സോനു, അശോകൻ അഴൂർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ നസ്വീഫ.എൻ,നജീബ.എൻ, നീലാഞ്ജലി,റിയ അനിൽ,നന്ദന സുനിൽ,ദീനാ എസ്, ദേവ ലക്ഷ്മി,ആര്യ എസ്,ആമിനാ ഷാജഹാൻ എന്നിവരെയാണ് അനുമോദിച്ചത്.