guru

വാമനപുരം: ശ്രീനാരായണ ഗുരുദേവ ദർശനം ജാതിമതഭേദമന്യേ എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കിയാൽ കൊവിഡ് പോലുള്ള മഹാമാരികളെ നിഷ്പ്രയാസം നേരിടാൻ കഴിയുമെന്ന് അഡ്വ.വേണു കാരണവർ പറഞ്ഞു. ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയനു കീഴിലുള്ള 57 ശാഖകളിലെ സമാധി ദിനാചരണങ്ങളുടെ യൂണിയൻതല ഉദ്ഘാടനം യൂണിയൻ മന്ദിരത്തിൽ ഭദ്രദീപം കൊളുത്തി നിർവഹിക്കുകയായിരുന്നു യൂണിയൻ സെക്രട്ടറി അഡ്വ.വേണു കാരണവർ.യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ഷാബുജി അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിലർമാരായ ബി.കവിരാജൻ, ബാബുജി കുതിരത്തടം,ഷിജു മംഗലത്ത്,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ചക്കക്കാട് ബാബു,വാമനപുരം ശാഖാ സെക്രട്ടറി സുധാകരൻ,വൈസ് പ്രസിഡന്റ് സുദർശനൻ,യൂണിയൻ കമ്മിറ്റി മെമ്പർ അമരസേനൻ, സതീശൻ തുടങ്ങിയവർ സംസാരിച്ചു.യോഗം ഡയറക്ടർ ബോഡ് മെമ്പർ എസ്.ആർ.റെജികുമാർ നന്ദി പറഞ്ഞു.