കിളിമാനൂർ:തേക്കിൻകാട് റസിഡന്റ്സ് അസോസിയേഷൻ വാർഷികം നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം.രഘു ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് സുഭാഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നഗരൂർ എസ് .ഐ സഹിൽ പ്ലസ് ടു പരിക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ രൂദ്രക്ക് പുരസ്കാരം നൽകി.അസോസിയേഷൻ സെക്രട്ടി ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.കെ.ബാഹുലേയക്കുറുപ്പ് സ്വാഗതവും ലിഷ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ആർ.സുഭാഷ് (പ്രസിഡന്റ് ),ജി.ആർ.ഉണ്ണിക്കൃഷ്ണൻ (സെക്രട്ടറി),മുരളീധരൻ പിള്ള (ഖജാൻജി), ആനന്ദൻ ആചാരി (രക്ഷാധികാരി ),ശൈലേന്ദ്രൻ (വൈസ് പ്രസിഡന്റ്),കെ.ബാഹുലേയക്കുറുപ്പ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.