general

ബാലരാമപുരം:നെയ്യാറ്റിൻകര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേത്യത്വത്തിൽ കൊവിഡ് കാലത്തെ ഗ്രന്ഥശാല പ്രവർത്തനം എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും ഹാൻടെക്സ് ചെയർമാനുമായ എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു.സതീഷ് കിടാരക്കുഴി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.മഹേഷ് കുമാർ വിഷയാവതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.റോജി,​സെക്രട്ടറി എസ്.ഗോപകുമാർ,​കൗൺസിലർ എൻ.എ.റഷീദ്,​നേത്യസമിതി കൺവീനർ എസ്.കെ.വിജയകുമാർ,​എസ്.മുത്തുകൃഷ്ണൻ എന്നിവർ സംസാരിച്ചു.