khan

മുടപുരം:സംസ്ഥാന സർക്കാരിന്റെ അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി മംഗലാപുരം പഞ്ചായത്തിലെ ഖാൻ - മുണ്ടയ്ക്കൽ കോളനിയിൽ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം മന്ത്രി എ.കെ. ബാലൻ ഓൺലൈനായി നിർവഹിച്ചു.മന്ത്രി എ.സി. മൊയ്തീൻ ചടങ്ങിൽ വീഡിയോ കോൺഫെറെൻസിങ്ങിലൂടെ അദ്ധ്യക്ഷത വഹിച്ചു.ഉദ്ഘാടന ശേഷം കോളനിയിൽ സംഘടിപ്പിച്ച പ്രത്യേക യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി മുഖ്യാഥിതിയായി.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം,മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുതുടങ്ങിയവർ പങ്കെടുത്തു.