ബാലരാമപുരം:സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനദിനത്തോടനുബന്ധിച്ച് പെരിങ്ങമല എസ്.എൻ.വി.വി ഗ്രന്ഥശാലയിൽ കൊവിഡ് മാനദണ്ഡപ്രകാരം വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് സുജീവിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ജി.പുഷ്പരാജൻ പതാക ഉയർത്തി.ഭരണസമിതിയംഗങ്ങളായ ഡോ.സജി.എസ്. നായർ,​ ബി.ഷജൻ. ലൈബ്രേറിയൻ മഞ്ചു എന്നിവർ അക്ഷരദീപം തെളിയിച്ചു.പ്രിയ പുസ്തകം എന്ന പരിപാടിയിൽ പാമ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക എസ്.രമാദേവിയുടെ വായനാക്കുറിപ്പ് ഫേസ്ബുക്കിലു ലൈബ്രറിയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പായ അക്ഷരജാലികയിലും അവതരിപ്പിച്ചു.ഫേസ്ബുക്ക് വഴി ഓൺലൈൻ ക്ലാസുകൾ എങ്ങനെ ക്രീയാത്മകമാക്കാം എന്ന വിഷയത്തെക്കുറിച്ച് കേരള സർവകലാശാലയിൽ ഫിസിക്സ് വകുപ്പിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ.ഉദയചന്ദ്രൻ തമ്പിയുടെ ലൈവ് പ്രഭാഷണം ഗ്രന്ഥശാലയുടെ ഫേസ്ബുക്ക് പേജിൽ നടത്തി.തുടർന്ന് വിവിധ തലങ്ങളിലായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.തുടർന്ന് കവിതാലാപന മത്സരവും നടന്നു. ഗ്രന്ഥശാല അംഗങ്ങൾ വായിച്ച് ഗൃഹസ്ഥമാക്കിയ ഏതെങ്കിലും പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദന മത്സരവും ഓഡിയോ ക്ലിപ് വഴി നടന്നു.