eniya

തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായ ഇനിയയ്ക്ക് മലയാളത്തിലും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ ഇനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് തരംഗമായി മാറിയിരിക്കുന്നത്. വെള്ളച്ചാട്ടത്തിന് അരികിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഇനിയ പങ്കുവച്ചിരിക്കുന്നത്.വെള്ള വസ്ത്രം ധരിച്ച് വെള്ളത്തിൽ കിടക്കുന്ന ചിത്രവും ഇനിയ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിലൂടെ പറപറക്കുകയാണ്. മാമാങ്കം ആണ് അവസാനം അഭിനയിച്ച ചിത്രം. തമിഴ്, കന്നഡ ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങളാണ് ഇനിയയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.