മുടപുരം: ശ്രീനാരായണ ഗുരുദേവന്റെ 93ാം മഹാസമാധി ദിനം വിവിധ എസ്.എൻ.ഡി.പി യോഗം ശാഖകളുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായ ചടങ്ങുകളോടെയാണ് നടന്നത്. ശാഖകൾക്ക് പുറമെ ഗുരുകുലം ജംഗ്ഷനിലെ ഗുരുമന്ദിരം സംരക്ഷണസമിതി തുടങ്ങിയ വിവിധ സംഘടനകൾ, വനിതാ കൂട്ടായ്മകൾ എന്നിവയുടെ ആഭിമുഖ്യത്തിലും ചടങ്ങുകൾ സംഘടിപ്പിച്ചു. ഗുരുപൂജ, പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, സമാധി പൂജ, സമൂഹ പ്രർത്ഥന, പ്രസാദ വിതരണം, കഞ്ഞി സദ്യ തുടങ്ങിയവ ഉണ്ടായിരുന്നു. മുടപുരം ശാഖ ഗുരുമന്ദിരത്തിൽ നടന്ന ചടങ്ങുകൾക്ക് ശാഖ പ്രസിഡന്റ് പി.കെ. ഉദയഭാനു, സെക്രട്ടറി പി. നകുലൻ, വൈസ് പ്രസിഡന്റ് എം. പ്രസന്നൻ, രാജേന്ദ്രൻ, ബൈജുകുമാർ, സാബു, രത്നകുമാരി തുടങ്ങിയവരും ശിവകൃഷ്ണപുരം ശാഖയിൽ സെക്രട്ടറി കെ.ആർ. ദിലീപ്, വൈസ് പ്രസിഡന്റ് രാധാ കൃഷ്ണൻ, സുഗതൻ, ശശിധരൻ, ഉഷ, ശാന്ത, സുധ എന്നിവരും മുട്ടപ്പലം ശാഖയിൽ സെക്രട്ടറി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ദേവകുമാർ തുടങ്ങിയവരും കൊച്ചാലുംമുട് ഗുരുമന്ദിരം ശാഖയുടെ ഗുരുദേവമന്ദിരത്തിൽ ആറ്റിങ്ങൽ യുണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി അജു കൊച്ചാലുംമൂട്,ശാഖ പ്രസിഡന്റ് വാസന്തി, ശാഖ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുനിഷ് സുദർശനൻ, സെക്രട്ടറി രോഹിത്, ശാഖ അംഗങ്ങളായ ലിജു, അഖിൽ രാജ്, ഹരിഹരൻ, പ്രകാശൻ എന്നിവരും എസ്.എൻ ജംഗ്ഷൻ ഗുരുമന്ദിരം ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങുകൾക്ക് ശാഖ പ്രസിഡന്റ് ഉഭയകുമാർ, സെക്രട്ടറി സുദേവൻ, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ, കുമാർ തുടങ്ങിയവരും കൊച്ചാലുംമൂട് ശാഖയിൽ അഡ്മിനിസ്‌റേറ്റീവ് കമ്മിറ്റി കൺവീനർ സി. കൃത്തിദാസും നേതൃത്വം നൽകി.